KeralaLatestThiruvananthapuram

പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

“Manju”

പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്നു. കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു ഹാളിനകത്ത് പ്രവേശനം അനുവദിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് അംഗംR രാധാദേവി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജ്, മുൻ മെമ്പർമാരുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

റിട്ടേണിംഗ് ഓഫീസർ അനിൽകുമാർ കെ എസ് ഏറ്റവും മുതിർന്ന അംഗം തച്ചപ്പള്ളി വാർഡ് മെമ്പർ ഗോപകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നു മെമ്പർമാർ ഓരോരുത്തരായി സത്യവാചകം ചൊല്ലി ചുമതലയേറ്റു. 18 അംഗ ഭരണസമിതിയിൽ എൽഡിഎഫിന്10 മെമ്പർമാരും, ബിജെപി നാല്, യുഡിഎഫ് മൂന്ന്, കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Related Articles

Back to top button