IndiaLatest

മലയാളി യുവപൈലറ്റ് ഡല്‍ഹില്‍ മരിച്ച നിലയില്‍

“Manju”

ന്യൂഡല്‍ഹി/പെരിങ്ങത്തൂര്‍: കണ്ണൂര്‍ കരിയാട് സ്വദേശിയായ പൈലറ്റിനെ ഡല്‍ഹില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം സംസം മന്‍സിലില്‍ മുഹമ്മദ് ഷാഫി (30) ആണ് മരിച്ചത്.
ഡൊമസ്റ്റിക് സര്‍വിസായ എയര്‍ ഇന്ത്യ എയര്‍ അലയന്‍സിലെ പൈലറ്റായിരുന്നു.
ഡല്‍ഹിലെ ദ്വാരക സെക്ടറിലെ താമസ സ്ഥലത്താണ് ഷാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് മരണവിവരം അറിയിച്ചത്. പരേതനായ സംസം മുഹമ്മദ് ഹാജിയുടെയും ഹാജറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷംസു, ഷംസീര്‍ (ഇരുവരും ദുബൈ), ഷര്‍മിന, ഷമീന, ഷാമിയ. അവിവാഹിതനാണ്.

Related Articles

Back to top button