IndiaLatest

ക്ഷീരമേഖലയിലെ നേതാക്കള്‍ സ്ത്രീകള്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നേതാക്കള്‍ സ്ത്രീകളാണെന്നും അവരെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്റര്‍നാഷണല്‍ ഡെയറി ഫെഡറേഷന്‍ വേള്‍ഡ് ഡെയറി സമിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ക്ഷീരമേഖലയുടെ 70 ശതമാനത്തെയും പ്രതിനിധീകരിക്കുന്നത് സ്ത്രീകളാണ്. 2014ല്‍ ഇന്ത്യ 146 ദശലക്ഷം ടണ്‍ പാല്‍ ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 210 ദശലക്ഷം ടണ്ണായി. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവം ക്ഷീരമേഖലയിലും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേള്‍ഡ് ഡെയറി സമ്മിറ്റ് ഇന്ത്യയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നായി 1,500 പേരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button