IndiaLatest

ചായ കപ്പുകള്‍ കൊണ്ട് പ്രധാനമന്ത്രിയുടെ മണല്‍ ശില്‍പം

“Manju”

ഭുവനേശ്വര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ാം പിറന്നാള്‍ ദിനത്തില്‍, അദ്ദേഹത്തിന് ആശംസ നേര്‍ന്ന് പ്രശസ്ത കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. പുരി ബീച്ചില്‍ പ്രധാനമന്ത്രിയുടെ മണല്‍ ശില്‍പം ഒരുക്കിക്കൊണ്ടാണ് സുദര്‍ശന്‍ പട്‌നായിക് ആശംസകള്‍ നേര്‍ന്നത്.

വ്യത്യസ്തമായ രീതിയില്‍ മണ്ണുകൊണ്ടുള്ള ചായക്കപ്പുകള്‍ ഉപയോഗിച്ചാണ് മോദിയുടെ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. 1,213 ചായ കപ്പുകള്‍ കൊണ്ട് അഞ്ചടി ഉയരത്തില്‍ ശില്‍പമുണ്ടാക്കി. അഞ്ച് ടണ്‍ മണലാണ് ഇതിനായി ഉപയോഗിച്ചത്. “ഹാപ്പി ബര്‍ത്ത്‌ഡേ മോദിജിഎന്നും ഇതില്‍ എഴുതിയിട്ടുണ്ട്.

ഒരു ചായക്കടക്കാരനില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് അദ്ദേഹത്തിന്റെ യാത്ര ലോകത്തോട് പറയാന്‍ വേണ്ടിയാണ് ചായക്കപ്പ് കൊണ്ട് തന്നെ ശില്‍പം സൃഷ്ടിച്ചത് എന്ന് പട്‌നായിക് പറഞ്ഞു. ഈ ശില്‍പത്തിലൂടെ പ്രധാനമന്ത്രിക്ക് താന്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടെ പിറന്നാളിന് അദ്ദേഹം മണല്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കാറുണ്ട്. 60 ഇന്റര്‍നാഷണല്‍ സാന്റ് ആര്‍ട്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത പദ്മ ശ്രീ സുദര്‍ശന്‍ പട്‌നായിക്, രാജ്യത്തിന് വേണ്ടി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

Related Articles

Back to top button