InternationalLatest

സൗഹൃദ സംഗമം സംഘടിപ്പിച്ചു

“Manju”

യാംബു: പ്രവാസി വെല്‍ഫെയര്‍ യാംബു മേഖല സൗഹൃദ സംഗമം സംഘടിപ്പിച്ചു. യാംബു മിഡില്‍ ഈസ്റ്റ് ഹോട്ടലില്‍ നടന്ന പരിപാടി പ്രവാസി വെല്‍ഫെയര്‍ യാംബു-മദീന-തബൂക്ക് മേഖല പ്രസിഡന്റ് സോജി ജേക്കബ് ഉദ്‌ഘാടനം ചെയ്തു. വര്‍ഗീയ ധ്രുവീകരണം നടത്തി ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങുന്നതാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ മൂല്യാധിഷ്‌ഠിത രാഷ്ട്രീയ ശാക്തീകരണം നടത്തി സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി നസിറുദ്ദീന്‍ ഇടുക്കി ആമുഖ പ്രഭാഷണം നടത്തി. സംഗമത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.

Related Articles

Back to top button