InternationalLatest

ചൈനയിൽ പുതിയ വൈറസ് കണ്ടെത്തി

“Manju”

ബീജിങ്: ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി. ഷാൻഡോംഗ്, ഹെനാൻ മേഖലകളിലെ ആളുകൾക്കാണ് ഹെനിപാവൈറസ് ബാധ സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്നാണ് ഈ വൈറസിന്റെ ഉത്ഭവം. ലാംഗ്യ ഹെനിപാവൈറസ്, ലേ വി എന്നും ഈ വൈറസ് അറിയപ്പെടു.ന്നു. പനി ബാധിച്ച് ചികിത്സ തേടിയവരിൽ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകർന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. കടുത്ത പനി, ക്ഷീണം, ചുമ, ഛർദ്ദി തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. നിലവിൽ ഈ രോഗത്തിന് വാക്‌സിനോ ചികിത്സയോ കണ്ടെത്തിയിട്ടില്ല വൈറസ് ബാധിച്ചവരുടെ അവസ്ഥ ഗുരുതരമല്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർമാർ പറയുന്നു.

Related Articles

Back to top button