IndiaLatest

പ്രാദേശിക ഭാഷകളെ ഇന്‍ഡിഗോ ബഹുമാനിക്കണം

“Manju”

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനക്കമ്പനി പ്രാദേശിക ഭാഷകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമറാവു പറഞ്ഞു. പ്രാദേശിക റൂട്ടുകളില്‍, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഗ്ളീഷ് സംസാരിക്കാന്‍ അറിയാത്തതിനെ തുടര്‍ന്ന് തെലുങ്ക് യുവതിയെ എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തെ സീറ്റില്‍ നിന്ന് ഇന്‍ഡിഗോ ജീവനക്കാര്‍ മാറ്റിയിരുത്തിയ സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. രണ്ട് ദിവസം മുമ്പ് വിജയവാഡ ഹൈദരാബാദ് റൂട്ടിലായിരുന്നു സംഭവം.

Related Articles

Back to top button