KeralaKollamLatest

വോട്ടഭ്യര്‍ഥനക്കിടെ കാലാവസ്ഥാ മുന്നറിയിപ്പുമായി സ്ഥാനാര്‍ഥികള്‍

“Manju”

ശ്രീജ.എസ്

കൊല്ലം: തെരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണം കൊഴുക്കവെ വോട്ട് അഭ്യര്‍ഥനക്കിടെ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെന്‍റ് വാഹനങ്ങള്‍.മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് അനൗണ്‍സ്‌മെന്‍റ് നല്‍കിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളും ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുമാണ് വോട്ടഭ്യര്‍ഥനക്കിടെ നല്‍കിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രചാരണത്തിന് ഇറങ്ങിയവര്‍ മുന്നറിയിപ്പ് അനൗണ്‍സ്‌മെന്‍റ് നടത്തിയത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച്‌ അനൗണ്‍സ്‌മെന്‍റ് നടത്തി.

Related Articles

Back to top button