IndiaLatest

രാജു ശ്രീവാസ്തവ മനുഷ്യ ഹൃദയങ്ങള്‍ കീഴടക്കിയ അതുല്യ പ്രതിഭ

“Manju”

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഹാസ്യ താരം രാജു ശ്രീവാസ്തവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായും സിനിമയിലും വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ചിരിയും, നര്‍മ്മവും ഇടലകലര്‍ത്തി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയും പോസിറ്റിവ് ആയി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത നടനായിരുന്നെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

തന്റേതായ കഴിവ് കൊണ്ട് ജനഹൃദയങ്ങളെ പ്രകാശപൂരിതമാക്കുകയാണ് അദ്ദേഹം ചെയ്തത്. ജീവിച്ചിരുന്ന കാലം അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. ഒരു വാക്കു കൊണ്ട് വിവരിച്ചു തീര്‍ക്കാന്‍ കഴിയുന്നതല്ല അദ്ദേഹത്തെ. അകാലത്തില്‍ പൊലിഞ്ഞ കലാകാരന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. അദ്ദേത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 10 നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ആദ്യ നാളുകളില്‍ ആരോഗ്യനില വളരെ മോശമായിരുന്നെങ്കിലും പിന്നീട് ക്രമേണ മെച്ചപ്പെട്ടു. ഇതോടെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

Related Articles

Back to top button