KeralaLatest

മനശാസ്ത്ര ഗവേഷകൻ ഡോ.ബി.ജയപ്രകാശ് ഇന്ന് ശാന്തിഗിരിയിൽ

“Manju”

പോത്തൻകോട് : പ്രശസ്ത മനശാസ്ത്ര ഗവേഷകനും ഹിപ്നോട്ടിക് കൗൺസിലറും ആത്മീയ ശാസ്ത്രചിന്തകനുമായ ഡോ.ബി. ജയപ്രകാശ് ഇന്ന് ശാന്തിഗിരി ആശ്രമത്തിലെത്തും. 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികാഘോഷങ്ങളോടനു ബന്ധിച്ച് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഇന്ന് (30-09-2022 ) ഉച്ചയ്ക്ക് 3 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന മീറ്റിംഗിൽ അദ്ദേഹം ഗുരുധർമ്മപ്രകാശസഭ അംഗങ്ങൾക്ക് “പെരുമാറ്റ ശാസ്ത്രം” എന്ന വിഷയത്തിൽ ക്ലാസെടുക്കും. ലോകപ്രശസ്ത മൈൻഡ് പവർ ട്രെയിനർ, ടിവിഎം പോലീസ് ട്രെയിനിംഗ് കോളേജിലെ ഫാക്കൽറ്റി, സക്സസ് കോച്ച്, കൗൺസിലർ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ജീവിതത്തിലെ നൈപുണ്യ വികസനം എന്ന വിഷയത്തിൽ ഒട്ടേറെ ക്ലാസുകൾ എടുത്തിട്ടുണ്ട്. മന:ശാസ്ത്രത്തിലും ആത്മീയതയിലും നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ധേഹം . രക്ഷിതാക്കൾ അറിയാൻ, മനസ്സിന്റെ കാണാപ്പുറങ്ങൾ, മുക്തിമുദ്രകൾ, ആത്മാവിനെ അറിയാൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളിൽ ചിലതാണ്. ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളിലും നിരവധി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്ന ഇദ്ദേഹം നിലവിൽ ഗ്ലോബൽ സ്പിരിച്വൽ സയൻസ് റിസർച്ച് കമ്മൂണിറ്റി എന്ന സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയാണ്. രാജ്യത്തെ പോലീസ് അക്കാഡമികളും അന്വേഷണ ഏജൻസികളും പലതവണ ഡോ.ബി.ജയപ്രകാശിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button