IndiaLatest

കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാരിന്റെ  ചര്‍ച്ച ഇന്ന്

“Manju”

Farmers' organizations to continue the protest കാര്‍ഷിക നിയമങ്ങള്‍  പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരാന്‍ കര്‍ഷക സംഘടനകള്‍

ശ്രീജ.എസ്

ന്യൂഡല്‍ഹി ;കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള ചര്‍ച്ച ഇന്ന്. വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചര്‍ച്ച. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ്തോമറും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കും. സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണയും കര്‍ഷകര്‍ക്ക് കരുത്തേകുന്നു.സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി നാടിന്റെ നാനാഭാഗത്തുനിന്നും സഹായങ്ങള്‍ , തിക്രിയില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു.

പ്രക്ഷോഭം 35-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴും വിവാദ മൂന്നുനിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ സംയുക്ത സമരസമിതി ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികളിന്മേല്‍ ചര്‍ച്ചയാകാമെന്നുമുള്ള നിലപാടിലാണ് കേന്ദ്രം. ഈ പശ്ചാത്തലത്തിലാണ് ഏഴാംഘട്ട ചര്‍ച്ച നടക്കുന്നത്. കുറേക്കൂടി ദേദഗതികള്‍ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.

Related Articles

Back to top button