LatestThiruvananthapuram

സന്ന്യാസദീക്ഷ വാര്‍ഷികം; പ്രാർത്ഥനയുടെ നിറവിൽ ആറാം ദിനം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ചുള്ള ആറാംദിനവും പ്രാർത്ഥനയോടെ തുടക്കം. ഇന്ന് ( 2022 ഒക്ടോബർ 1 ശനിയാഴ്ച) രാവിലെ 6 മണിയുടെ ആരാധനയിലും തുടർന്ന് നടന്ന പുഷ്പസമർപ്പണത്തിലും ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും നിയുക്തരായവരും പങ്കെടുത്തു. പുഷ്പസമർപ്പണത്തിനു ശേഷം എല്ലാവരും പ്രാർത്ഥനാലയത്തിൽ വലം വെച്ച് പ്രാർത്ഥിച്ച് സഹകരണമന്ദിരത്തിൽ ഗുരുപാദവന്ദനം നടത്തി.

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തരും രാവിലെ ആശ്രമത്തിലെത്തി. രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ ” ആരോഗ്യസംരക്ഷണം ആയൂർവേദത്തിലൂടെ” എന്ന വിഷയത്തിൽ ഡോ.ബി. രാജ്കുമാർ ക്ലാസെടുക്കും. ജനനി അഭേദ ജ്ഞാനതപസ്വിനി, സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, സ്വാമി ശരണ്യപ്രകാശ ജ്ഞാനതപസ്വി എന്നിവർ ബ്രാഞ്ചാശ്രമങ്ങളിലെ സേവനാനുഭവങ്ങൾ പങ്കുവെയ്ക്കും. ഉച്ചയ്ക്ക് 3 മണിക്ക് സന്ന്യാസസംഘത്തിലേക്ക് നിയുക്തരായവരോട് ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി സംസാരിക്കും. സ്പിരിച്വൽ സോണിൽ സ്റ്റെഫാൻ ഷിസ്സെ, ദർശിൽ അനിൽകുമാർ ഭട്ട്, ഡോ.റോസി നന്ദി, ശാലിനി പ്രിഥി, ഗുരുചന്ദ്രിക, അനിതാറാണി എന്നിവർക്കായി ഹ്യൂമൻ റിസോഴ്സസ് സീനിയർ ജനറൽ മാനേജർ ഡോ. കെ.ആർ.എസ്. നായർ നയിക്കുന്ന പ്രത്യേക ആശയവിനിമയ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തെ ആരാധനയ്ക്കും പുഷ്പസമർപ്പണത്തിനും ശേഷം രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ ആത്മീയ പ്രചോദകമായ ഡോക്വുമെന്ററി പ്രദർശനവും നടക്കും.

Related Articles

Back to top button