Uncategorized

പ്രപഞ്ചം തഴുകുന്ന സ്നേഹമാണ് ഗുരു ; ഡോ. റ്റി.എസ്. സോമനാഥന്‍

“Manju”

തിരുവനന്തപുരം : പ്രപഞ്ചം തഴുകുന്ന സ്നേഹമാണ് ഗുരു, ആ സ്നേഹതീരത്ത് എത്തിപ്പെട്ട മണല്‍ത്തരികളാണ് നമ്മളോരോരുത്തരും. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് മണല്‍ത്തരി അനന്തമഹാസമുദ്രത്തിന്റെ പലയിടത്തും ഒഴുകി നടന്ന് അവസാനം എവിടെയെങ്കിലും തീരത്ത് വന്നടിയുന്നു. നമ്മുടെ ജീവിതവും അപ്രകാരമാണ്. എവിടെയെല്ലാം അലഞ്ഞ് തിരിഞ്ഞാണ് നമ്മളും ഈ തിരത്തണഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രി 9 മണിക്ക് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു ആശ്രമം അഡ്വൈസറി കമ്മിറ്റി ആര്‍ട്സ് & കള്‍ച്ചര്‍ വിഭാഗം പേട്രണ്‍ ആയ ഡോ.റ്റി.എസ്. സോമനാഥൻ. 1984 ല്‍ ഗുരു ആദ്യ മായി സന്ന്യാസ ദീക്ഷ നല്‍കുന്ന സമയത്തുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു . 1973- ല്‍ ഗുരു ആഗ്രഹിച്ചകാര്യം സാധിച്ചു എന്ന അറിയിപ്പുണ്ടായി. ഗുരുവിന്റെ അവസ്ഥാ പൂര്‍ത്തീകരണം ആയിരുന്നു ആ ആഗ്രഹം. ഗുരുവിന്റെ മുന്നില്‍ സംശയത്തിന് ഇടമില്ല, എല്ലാ സംശയങ്ങളും സമസ്യകളും അവിടെ പൂര്‍ത്തീകരിക്കപ്പെടുന്നു. മനസ്സിന് ചഞ്ചലമില്ലാതെ മുന്നോട്ടുപോകുവാൻ ഈ നിയോഗം ഏറ്റെടുക്കുന്നവര്‍ പരിശ്രമിക്കണം. ഗൃഹസ്ഥാശ്രമികളും സന്യാസിമാരും, ബ്രഹ്മചാരിമാരും ഇടകലര്‍ന്ന് ജീവിക്കുന്ന സനാതനമായ അചഞ്ചലമായ ഭക്തിയുടെ മാര്‍ഗ്ഗമാണ് ഇത് ഡോ.റ്റി.എസ്.സോമനാഥൻ പറഞ്ഞു.

Related Articles

Check Also
Close
Back to top button