Uncategorized

‘നാസ’യുടെ കലണ്ടറിൽ ആറാംക്ലാസുകാരി വരച്ച ചിത്രം

“Manju”

പഴനി: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്‌റോനോട്ടിക്സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷൻ (നാസ) സംഘടിപ്പിച്ച ചിൽഡ്രൻസ് ആർട്ട് വർക്ക് കലണ്ടർ മത്‌സരത്തിൽ രണ്ടാംസ്ഥാനം പഴനിയിലെ വിദ്യാർഥിനിക്ക്. 10 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ മത്സരത്തിൽ പഴനി പുഷ്പത്തൂർ ശ്രീവിദ്യാമന്ദിർ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി എ. തിത്വികയാണ്‌ (11) രണ്ടാംസ്ഥാനം നേടിയത്. തിത്വികയുടെ ചിത്രം നാസയുടെ കലണ്ടറിൽ ഇടം പിടിച്ചിട്ടുള്ളത്.

2023 മാർച്ചിലെ പേജിലാണ് ഈ ചിത്രമുള്ളത്. ‘ഞാൻ ബഹിരാകാശയാത്രികയായാൽഎന്ന വിഷയത്തിലായിരുന്നു ചിത്രരചനാ മത്‌സരം. ഇതിൽ പങ്കെടുക്കാനായി ഇന്ത്യയിൽനിന്ന് 23,000 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒമ്പതുപേരെയാണ് തിരഞ്ഞെടുത്തത്. തിത്വികക്ക് രണ്ടാംസ്ഥാനം ലഭിച്ചത് 2022 ഡിസംബർ 16-ന് നാസയുടെ കമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ ഔദ്യോഗികമായി അറിയിച്ചിരുന്നു.

സ്‌കൂളിൽനടന്ന ചടങ്ങിൽ സ്‌കൂൾ കറസ്‌പോണ്ടന്റ് സ്വാമിനാഥൻ, ഡയറക്ടർ കാർത്തികേയൻ, പ്രിൻസിപ്പൽ വസന്തം എന്നിവർ തിത്വികയെ അനുമോദിച്ചു. തിത്വികയുടെ മാതാപിതാക്കളായ എസ്.പി. അരുൺകുമാറും എൻ. ഉമാദേവിയും പങ്കെടുത്തു. വിദ്യാമന്ദിർ സ്‌കൂളിലെ മൂന്നുകുട്ടികളുടെ ചിത്രങ്ങൾ മുമ്പ് കലണ്ടറിൽ ഇടംപിടിച്ചിരുന്നു.

Related Articles

Back to top button