KeralaLatest

ആശ ശരത്തിനൊപ്പം മകള്‍ ഉത്തര അഭിനയരംഗത്തേക്ക്

“Manju”

ആശ ശരത്തും മകള്‍ ഉത്തര ശരത്തും ഒരുമിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസര്‍ പുറത്തിറങ്ങി. അമ്മ മകള്‍ ബന്ധത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളില്‍ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഉത്തര, കീര്‍ത്തന എന്നിവരാണ് ആശ ശരത്തിന്റെ മക്കള്‍. ഇത്രയും നാള്‍ തനിക്കൊപ്പം നൃത്തം ചെയ്യാന്‍ മകള്‍ ഒപ്പമുണ്ടായിരുന്നു എന്ന് ആശ. ഇനി അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് ഖെദ്ധ.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മനോജ് കാനയാണ്. ചടങ്ങില്‍ മനോജ് കാന, ആശ ശരത്ത്, ഉത്തര ശരത്ത്, സ്വാസിക വിജയ്, ഗായത്രി സുരേഷ്, ലക്ഷ്മി ജനാര്‍ദ്ധനന്‍, വിനു വിജയ്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജം, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ് തുടങ്ങി സിനിമാ രംഗത്തെ മറ്റു പ്രമുഖരും സംബന്ധിച്ചു. നവംബര്‍ അവസാനത്തോടു കൂടി ചിത്രം പുറത്തിറങ്ങും.

Related Articles

Back to top button