KeralaLatest

‘സ്വര്‍ണ കവചവാലന്‍’ പാമ്പിനെ 142 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്തി

“Manju”

സുല്‍ത്താന്‍ ബത്തേരി: 1880ല്‍ കണ്ടെത്തി നാമകരണം ചെയ്ത സ്വര്‍ണ കവചവാലന്‍പാമ്പിനെ 142 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്തി. വയനാട് ചെമ്ബ്രമലയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലുള്ള ഇടതൂര്‍ന്ന നിത്യഹരിത വനത്തില്‍ തടികള്‍ക്കടിയില്‍ മണ്ണ് കുഴിക്കുന്നതിനിടെയാണ് ഗോള്‍ഡന്‍ ഷീല്‍ഡ് ടെയ്ല്‍ഇനത്തിലുള്ള 2 പാമ്പുകളെ ഗവേഷകര്‍ കണ്ടത്തിയത്. തിളങ്ങുന്ന സ്വര്‍ണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്.

മണ്ണില്‍ ദ്വാരമുണ്ടാക്കി അതില്‍ ജീവിക്കുന്ന പ്രത്യേക തരം പാമ്ബുകളുടെ കുടുംബമായ യൂറോപെല്‍റ്റിഡേയില്‍ പെട്ടവയാണ് ഇവ. ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്‌നേഹിയുമായിരുന്ന കേണല്‍ റിച്ചഡ് ഹെന്റി ബെഡ്ഡോം ആണ് 1880 ല്‍ ഈ ഇനം പാമ്ബിനെ കണ്ടെത്തി നാമകരണം ചെയ്തത്.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആര്‍ദ്ര വനങ്ങളില്‍ മാത്രം കണ്ടു വരുന്നവയാണ്. ഇവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിവുള്ളൂ.വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ കവചവാലന്‍ പാമ്ബിനെ കണ്ടെത്തിയത്.

Related Articles

Back to top button