Uncategorized

മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് നിരക്കുകള്‍ വര്‍ധിക്കും

“Manju”

 

ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് നിരക്കുകള്‍ ഉടന്‍ വര്‍ധിക്കും. നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഭാരതി എയര്‍ടെലാണ്. ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജൂണ്‍ മാസത്തിലാകും വര്‍ധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവര്‍ധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂണ്‍ മാസത്തോടെ വര്‍ധനയ്ക്കാണ് തീരുമാനമെന്ന് മിത്തല്‍ പറഞ്ഞു. കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയര്‍ടെല്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വര്‍ധന വരുന്നത്. എയര്‍ടെല്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന മറ്റു കമ്പനികളെയും സ്വാധീനിച്ചേക്കുമെന്നാണ് സൂചന.

എയര്‍ടെല്‍ ജൂണ്‍ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈല്‍ ഫോണ്‍ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകള്‍ ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നാണ് ഭാരതി എയര്‍ടെല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞത്. കഴിഞ്ഞ മാസം കമ്പനി എട്ട് സര്‍ക്കിളുകളില്‍ 28 ദിവസത്തെ മിനിമം റീ ചാര്‍ജ്ജ് സേവനപ്ലാനിന്റെ എന്‍ട്രിലെവല്‍ നിരക്ക് വര്‍ധിപ്പിച്ച്‌ 155 രൂപയാക്കി ഉയര്‍ത്തിയിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് തൃപ്തികരമാണെങ്കിലും, താരിഫ് വര്‍ദ്ധനവുണ്ടാകേണ്ടതുണ്ട്. ടെലികോം ബിസിനസില്‍, നിലവില്‍ മൂലധനവരുമാനം കുറവാണെന്നും, ഈ വര്‍ഷം താരിഫ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നും മിത്തല്‍ സൂചിപ്പിച്ചു.

 

Related Articles

Back to top button