KeralaLatest

2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

“Manju”

ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് കമ്പനിയെ ലാഭകരമാക്കാന്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 2,500 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നു. 2023 മാര്‍ച്ചോടെ മാര്‍ക്കറ്റിംഗ് ഓപ്പറേഷണല്‍ മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പിരിച്ചുവിടലിനൊപ്പം 10,000 അധ്യാപകരെ കൂടി നിയമിക്കാന്‍ തീരുമാനിച്ചതായി ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.

ഇന്ത്യയിലുടനീളം ബ്രാന്‍ഡിനെക്കുറിച്ച്‌ കൃത്യമായ ധാരണ സൃഷ്ടിക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടുണ്ട്. ബ്രാന്‍ഡിനെ ആഗോള തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി മാര്‍ക്കറ്റിംഗ് ബജറ്റിനെ മറ്റ് മുന്‍ഗണനകള്‍ക്കായി ചെലവഴിക്കാന്‍ തീരുമാനിച്ചതായി ദിവ്യ പറയുന്നു. പ്രവര്‍ത്തന മേഖലയിലും ചെലവുകളുടെ നിയന്ത്രണം കൊണ്ടുവരാന്‍ ബൈജൂസ് വിവിധ ബിസിനസ് യൂണിറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബൈജൂസ് സഹസ്ഥാപക വിശദീകരിച്ചു. മെറിറ്റ് നേഷന്‍, ട്യൂട്ടര്‍ വിസ്റ്റ, സ്കോളര്‍ ആന്‍ഡ് ഹാഷ് ലേണ്‍ എന്നിവയെ ഒരുമിപ്പിച്ച്‌ ഇന്ത്യ ബിസിനസ് എന്ന വിഭാഗത്തിലേക്ക് കൊണ്ടുവരും. നിലവിലെ സാഹചര്യത്തില്‍ ആകാശും ഗ്രേറ്റ് ലേണിംഗും വെവ്വേറെ സ്ഥാപനങ്ങളായി തുടരുമെന്നും അവര്‍ വിശദീകരിച്ചു.

പുതിയ നീക്കം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ആവര്‍ത്തനം കുറയ്ക്കുകയും ചെയ്യുമെന്ന് ദിവ്യ നിരീക്ഷിക്കുന്നു. ബൈജൂസിന്റെ ഹൈബ്രിഡ് മോഡല്‍ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . മാര്‍ച്ച്‌ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button