IndiaLatest

ഡല്‍ഹി ഹൈക്കോടതി എല്ലാ ഇടക്കാല വിധികളും ആഗസ്റ്റ് 31 വരെ നീട്ടി

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ജൂലൈ 15 ന് കാലഹരണപ്പെടുന്ന എല്ലാ ഇടക്കാല വിധികളും ആഗസ്റ്റ് 15 വരെ നീട്ടിയതായി ഹൈക്കോടതി ഉത്തരവിട്ടു. സ്‌റ്റേ, ജാമ്യം, പരോള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഈ ഉത്തരവ് ബാധകമാണ്. എല്ലാ താഴെ കോടതികള്‍ക്കും വിധി ബാധകമാണ്.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ജസ്റ്റിസ് സിദ്ധര്‍ത്ഥ മൃദുല്‍, ജസ്റ്റിസ് തല്‍വാന്ത് സിങ് അംഗങ്ങളുമായ ബെഞ്ചാണ് ഇടക്കാലവിധികള്‍ നീട്ടിനല്‍കിയത്. കോടതി നടപടികളില്‍ അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിധി.

നിലവില്‍ ഹൈക്കോടതിയിലും ജില്ലാ കോടതിയിലും വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് കേസുകള്‍ പരിഗണിക്കുന്നത്. അതുതന്നെ അടിയന്തിര കേസുകള്‍ മാത്രം. എന്നാല്‍ സുപ്രിം കോടതി ഏതെങ്കിലും കേസില്‍ എതിര്‍വിധി പ്രസ്താവിക്കുകയാണെങ്കില്‍ ആ വിധിയില്‍ ഈ ഉത്തരവ് ബാധകമല്ല.

Related Articles

Back to top button