IndiaLatest

നവജാത ശിശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ നവജാത ശിശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ 16 സംസ്ഥാനങ്ങളില്‍ ഈ സൗകര്യം ലഭിക്കുന്നുണ്ട്.

അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ലെന്നും മാതാപിതാക്കളുടെ ആധാറില്‍ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാകും കുട്ടികള്‍ക്ക് യുഐഡി നമ്പര്‍ നല്‍കുന്നതെന്ന് യൂണിക്ക് ഐഡിറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ് അറിയിച്ചു.

ഇതുവരെ 134 കോടി ആധാറുകള്‍ നല്‍കിയതായി കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തില്‍ ഏകദേശം 20 കോടി പേരാണ് ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തതും പുതിയ കാര്‍ഡിനായി എന്‍റോള്‍ ചെയ്തതും. 4 കോടിയും പുതിയ എന്‍റോള്‍മെന്റുകളാണ്. ഇതില്‍ നവജാത ശിശുക്കളും 18 വയസ്സ് വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നു. 30 ലക്ഷം മാത്രമാണ് മുതിര്‍ന്നവര്‍ക്കുള്ള എന്‍റോള്‍മെന്റുമായി ബന്ധപ്പെട്ടത്. വിവിധ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സ്‌കീമുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനും ആധാര്‍ നമ്പര്‍ ആവശ്യമാണ്. 650-ഓളം സ്‌കീമുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും 315 കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സ്‌കീമുകളുമാണ്. ഇവയുടെ ആനുകൂല്യം കൈപ്പറ്റണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്.

Related Articles

Back to top button