KeralaLatest

നിയമലംഘനം കൊല്ലം റൂറലില്‍ 52 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

“Manju”

ശ്രീകുമാർ ടി എസ്

കൊട്ടാരക്കര- കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 73 പേരെ അറസ്റ്റ് ചെയ്തു 32 വാഹനങ്ങള്‍ പിടിച്ചെടുത്തു.

മാസ്ക് ഉപയോഗിക്കാത്തതിന് 165 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്ത 02 സ്ഥാപനങ്ങൾക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു.
നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.

Related Articles

Back to top button