LatestThiruvananthapuram

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു

“Manju”

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു. 87 വയസായിരുന്നു. സംസ്‌കാരം അമേരിക്കയിലുള്ള മക്കള്‍ വന്നശേഷം പിന്നീട് നടക്കും. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം.

ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തുകാരനായ വിളനിലം അരനൂറ്റാണ്ടോളം നീണ്ട അധ്യാപന, ഭരണ, ഗവേഷണ ജീവിതം നയിച്ചു. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വര്‍ഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷം അതേ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചു.

1998-ല്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനില്‍ പ്രൊഫസര്‍ എമറിറ്റസ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് ഗവേഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. മംഗലാപുരം യൂണിവേഴ്‌സിറ്റി, ധാര്‍വാര്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടക, MLC യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചു.

 

Related Articles

Back to top button