IndiaKannurKeralaLatestMalappuramThiruvananthapuramThrissur

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

“Manju”

ശ്രീജ.എസ്

സംസ്ഥാനത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ്‌ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ശനിയാഴ്‌ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആര്‍ടിസി അറിയിച്ചു. കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്ന്‌ യാത്രചെയ്യാനും അനുവദിക്കില്ല.

ലോക്‌ഡൗണ്‍ ഇളവുകളുടെ ഭാഗമായി രണ്ട്‌ ജില്ലകളെ ബന്ധിപ്പിച്ച്‌ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം.

Related Articles

Back to top button