IndiaLatest

രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ കായിക താരങ്ങള്‍

“Manju”

ഡല്‍ഹി: ടോക്കിയോ ഒളിമ്പികസില്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ കായിക താരങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യ ആകര്‍ഷണമായി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിലാണ് കായിക താരങ്ങള്‍ മുഖ്യാതിഥികളായി എത്തിയത്.
ടോക്കിയോവിലെ ഇന്ത്യയുടെ സുവര്‍ണ താരം നീരജ് ചോപ്രയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി.

ഒളിമ്പിക്‌സില്‍ ആദ്യമായാണ് ഇന്ത്യക്ക് ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ സ്വര്‍ണം ലഭിക്കുന്നത്. വെളളി മെഡല്‍ നേടിയ മീരാ ഭായ് ചാനു, ബാഡ്മിന്റന്‍ താരം പി വി സിന്ധു, രണ്ട് ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 32 താരങ്ങള്‍ പങ്കെടുത്തു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണെന്ന് നീരജ് ചോപ്ര പറഞ്ഞു.

പതാക ഉയര്‍ത്തല്‍ ചടങ്ങ് മുമ്പ് ടിവിയില്‍ മാത്രമാണ് കണ്ടിട്ടുളളത്. ഇപ്പോള്‍ അത് നേരിട്ട് കാണാനായതില്‍ അഭിമാനമുണ്ട്. ഒളിമ്പിക്‌സില്‍ വളരെ കാലം നമ്മള്‍ക്ക് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ല. രാജ്യം എന്നെയോര്‍ത്ത് അഭിമാനിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ജാവ്‌ലിന്‍ താരം പറഞ്ഞു.

ഒളിമ്പിക്സില്‍ പങ്കെടുത്ത താരങ്ങളും പരിശീലകരും ഉള്‍പ്പെടെ 240 വ്യക്തികള്‍ക്കാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അതിഥികളായി ക്ഷണം ലഭിച്ചത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയാവില്‍ കണ്ടത്. ഒരു സ്വര്‍ണം, രണ്ട് വെളളി, നാല് വെങ്കലം ഉള്‍പ്പെടെ ഏഴ് മെഡലുകള്‍ ആണ് ഇന്ത്യ നേടിയത്.

Related Articles

Back to top button