LatestThiruvananthapuram

പിൻവാതിൽ നിയമനങ്ങൾ: സെക്രട്ടറിയറ്റിന് മുന്നിൽ വീണ്ടും ആത്മഹത്യാ ശ്രമം

“Manju”

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ വീണ്ടും പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം. പിഎസ്‌സിയെ നോക്കുകുത്തിയാക്കി നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ള നാല് പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവരെ ബലപ്രയോഗത്തിലൂടെയാണ് ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. നേരത്തെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയപ്പോഴും ഈ പട്ടിക ഉൾപ്പെട്ടിരുന്നില്ല. തങ്ങളോട് ഇത്തരത്തിൽ വേർതിരിവ് കാട്ടുന്നത് എന്തിനാണെന്ന് ഉദ്യോഗാർത്ഥികൾ ചോദിച്ചു.

ആത്മഹത്യയിൽ നിന്നും പിന്തിരിയാൻ തയ്യാറാകാത്തതോടെ അഗ്നി ശമനസേനാംഗങ്ങൾ മുകളിലെത്തി ബലം പ്രയോഗിച്ച് ഇവരെ മാറ്റുകയായിരുന്നു. യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗാർത്ഥികൾ സെക്രട്ടറിയറ്റിന്റെ റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. അതേസമയം സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

Related Articles

Back to top button