![](https://i0.wp.com/santhigirinews.org/wp-content/uploads/2022/10/6-9.jpg?resize=589%2C338&ssl=1)
സാംസങ്ങിന്റെ ഗ്യാലക്സി എം സീരീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വലിയ ഡിമാന്റാണ്. കുറഞ്ഞ വിലയില്‍ സാംസങ്ങിന്റെ സ്മാര്‍ട്ട്ഫോണ്‍ അനുഭവം ആഗ്രഹിക്കുന്നവരെ മികച്ച സവിശേഷതയുമായി എത്തുന്ന എം സീരീസ് ഫോണുകള്‍ തൃപ്തിപ്പെടുത്താറുണ്ട്.എം 50-യില്‍ തുടങ്ങി ഇപ്പോള്‍ എം53 വരെ എത്തി നില്ക്കുന്ന മിഡ്റേഞ്ച് ഫോണുകള്‍ ഇന്ത്യയില്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിട്ടുള്ളത്.
എം സീരീസ് ഫാന്‍സിന് ആവേശം നല്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ ഗ്യാലക്സി എം 54 5ജി എന്ന മോഡലിന്റെ സവിശേഷതകള്‍ ലീക്കായിരിക്കുകയാണ്. വരാനിരിക്കുന്ന ഫോണിലെ ഫീച്ചറുകളില്‍ പലതും പ്രീമിയം ഫോണുകളില്‍ കണ്ടുവരുന്നവയാണ്.
ഏറ്റവും എടുത്തുപറയേണ്ട സവിശേഷത എം54-ന്റെ പ്രൊസസറാണ്. ക്വാല്‍കോമിന്റെ ഏറ്റവും കരുത്തുറ്റ ചിപ്സെറ്റായ സ്നാപ്ഡ്രാഗണ്‍ 888 ആയിരിക്കും എം54ന് കരുത്തേകുക. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പായ ഗ്യാലക്സി എസ്21 അള്‍ട്രക്കും ഇതേ ചിപ്സെറ്റായിരുന്നു.
6.67 ഇഞ്ച് വലിപ്പമുള്ള 1080 x 2400 പിക്സല്‍ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാകും എം54 5ജിക്ക്. 90 Hz റിഫ്രഷ് റേറ്റുമുണ്ടാകും. 6000 mAh-ന്റെ ബാറ്ററിയും 64 MP + 8 MP + 5 MP ട്രിപ്പിള്‍ പിന്‍കാമറയും 32 MP-യുടെ മുന്‍കാമറയും 128 ജിബി സ്റ്റോറേജും എട്ട് ജിബി വരെ റാമും ഫോണില്‍ പ്രതീക്ഷിക്കാം.
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറാകും സുരക്ഷയ്ക്കായി ഒപ്പമുണ്ടാവുക. ഇന്ത്യയില്‍ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത് 30,999 രൂപയാണ്. 2023 ജനുവരി 18 ന് ഫോണ്‍ രാജ്യത്ത് ലോഞ്ച് ചെയ്തേക്കുമെന്നും സൂചനയുണ്ട്.