KeralaLatest

ട്രാവൽ ഏജന്റുമാർ കടുത്ത പ്രതിസന്ധിയിൽ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ലോക്ക്ഡൗണിനെ തുടർന്ന് ട്രാവൽടൂറിസം സ്ഥാപനങ്ങൾ അടച്ചിട്ടതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ട്രാവൽ ഏജന്റുമാരുടെ കൂട്ടായ്മയായ സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ് ഓഫ് കേരള ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇളവുകൾ പ്രഖ്യാപിച്ചതിനാൽ മറ്റെല്ലാ മേഖലകളും സജീവമായെങ്കിലും ട്രാവൽടൂറിസം മേഖല പഴയ സ്ഥിതിയിൽ ആകണമെങ്കിൽ മാസങ്ങളെടുക്കും. ഈ സാഹചര്യത്തിൽ വിമാനകമ്പനികളും ഉപഭോക്താക്കളും കെട്ടിട ഉടമകളും കനിഞ്ഞാൽ മാത്രമേ ഏജന്റുമാർക്ക് പിടിച്ച് നിൽക്കാൻ സാധിക്കൂ. ലോക്ക്ഡൗൺ സമയത്ത് വിമാന സർവീസ് റദ്ദാക്കിയതിനാൽ അവസരം നഷ്ടപ്പെട്ട യാത്രക്കാരുടെ ടിക്കറ്റ് തുക മുഴുവൻ തിരിെകെ നൽകാൻ എയർലൈൻസ് കമ്പനികൾ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എ.പി. അക്സാർ നാറാത്ത്, കെ.നവാസ് , മുസമ്മിൽ പുല്ലുപ്പി എന്നിവർ സംബന്ധിച്ചു.

 

Related Articles

Back to top button