InternationalLatest

യൂറോകപ്പില്‍ ഭാഗമായി മലയാളി വിദ്യാര്‍ത്ഥി

“Manju”

വെബ്ലി ; യൂറോകപ്പ് ഫുട്ബോളില്‍ പങ്കാളിയായതിന്റെ സന്തോഷത്തിലാണ് മലയാളി വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ഇബ്രാഹിം ബാദ്ഷ. ഇംഗ്ലണ്ടില്‍ എയ്റോസ്പേസ് വിദ്യാര്‍ത്ഥിയാണ് ബാദുഷ. ലണ്ടന്‍ മേയര്‍ രൂപീകരിച്ച വോളന്റിയര്‍ സംഘത്തില്‍ ഈ വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. യൂറോയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് വോളന്റിയര്‍ കമ്മറ്റി രൂപീകരിച്ചത്. ഫുട്ബാള്‍ സിരകളില്‍ അലിഞ്ഞുചേര്‍ന്ന ഇംഗ്ലണ്ടിലെ ഫുട്ബാള്‍ ആരാധകരെ പുതിയ കാലത്തിന്റെ ശീലങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ഇബ്രാഹിം പറയുന്നു.

ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തുക കൂടി ചെയ്തതോടെ ആരാധകരുടെ ആവേശം പതിന്മടങ്ങായി.
ഡെന്മാര്‍ക്കിനെതിരായ സെമിഫൈനലില്‍ ഇംഗ്ലണ്ട് ജയം കണ്ടതോടെ തെരുവുകളില്‍ ആഘോഷം തുടങ്ങിയവരെ അടക്കിനിറുത്താന്‍ പൊലീസിന് അറസ്റ്റുകളും വേണ്ടിവന്നു. ഫൈനല്‍ ഉള്‍പ്പടെയുള്ള ഇംഗ്ലണ്ടിന്റെ മിക്ക മത്സരങ്ങളും വെംബ്ളിയിലായത് വോളണ്ടിയര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. യൂണിവേഴ്സിറ്റി ഒഫ് ഹെര്‍ട്ഫോര്‍ഡ്ഷെയറിലാണ് ഇബ്രാഹിം പഠിക്കുന്നത്.

Related Articles

Back to top button