KeralaLatest

ജില്ലാ സ്‌പോര്‍ട്‌സ് അമിനിറ്റി സെന്റര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

“Manju”

കോളിയടുക്കത്തെ രാജീവ് ഗാന്ധി സ്‌റ്റേഡിയം അമിനിറ്റി സെന്റര്‍ ഏപ്രില്‍ 18ന് രാവിലെ 11ന് തുറമുഖം, പുരാവസ്തു, പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച്‌ അന്‍പത് ലക്ഷം രൂപ ചെലവിലാണ് സ്‌പോര്‍ട്‌സ് അമിനിറ്റി സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് വരികളിലുള്ള സിന്തറ്റിക് ട്രാക്കും, ഫുട്‌ബോള്‍ ഗ്രൗണ്ടും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അമിനിറ്റി സെന്ററിന്റെ താക്കോല്‍ദാനം എച്ച്‌ എ എല്‍ ജനറല്‍ മാനേജര്‍ അരുണ്‍ ജെ സര്‍കാട്ടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന് നല്‍കി നിര്‍വ്വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, അഡ്വ സി എച്ച്‌ കുഞ്ഞമ്പു എം എല്‍ എ, കാസര്‍കോട് മുന്‍ ജില്ലാ കളക്ടറും സിവില്‍ സപ്ലൈസ് ഡയറക്ടറുമായ ഡോ: ഡി സജിത്ത് ബാബു, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാസര്‍കോട് ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ നായര്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button