India

രാജ്യത്തെ മൃഗശാലകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും വിപുലീകരിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ
രാജ്യത്തെ 160 മൃഗശാലകളെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും വിപുലീകരിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി കേന്ദ്രം വനം-പരിസ്ഥിതി മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2020 ലെ വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സംസാരിക്കവെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു- സ്വകാര്യ പങ്കാളിത്തം വഴി പൊതുജനങ്ങള്‍ക്ക് വന്യജീവികളുടെ ജീവിതരീതി കൂടുതല്‍ പരിചിതമാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അടുത്ത ബജറ്റില്‍ പദ്ധതി അവതരിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി പദ്ധതി നടത്തിപ്പില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍, ജനങ്ങള്‍, വിവിധ കോര്‍പ്പറേഷനുകള്‍, ബിസിനസുകള്‍, ജനങ്ങള്‍ എന്നിവര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടാകുമെന്ന് പറഞ്ഞു.

‘ന്യൂഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ ജൈവ വ്യവസ്ഥയിലെ സാമ്പത്തിക മൂല്യനിര്‍ണ്ണയം’എന്ന CZA-TERIയുടെ റിപ്പോര്‍ട്ടും അദ്ദേഹം പുറത്തിറക്കി.

വന്യജീവി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള CZA -പ്രാണി മിത്ര പുരസ്‌കാരം മൃഗശാല ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ശ്രീ. ജാവദേകര്‍ വിതരണം ചെയ്തു.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി ഡോ. സഞ്ജയ് കുമാര്‍, വൈല്‍ഡ് ലൈഫ് എ.ഡി.ജി ശ്രീ സൗമിത്ര ദാസ് ഗുപ്ത, പ്രോജക്ട് ടൈഗര്‍ എഡിജി ഡോ. എസ് പി യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button