International

ടി20 ലോകകപ്പ് മത്സരം; ഇന്ന് ഇംഗ്ലണ്ട്, ബംഗ്ലാദേശിനെ നേരിടും

“Manju”

അബുദാബി : ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്നത്തെ ആദ്യ കളിയില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്ക് അബുദാബിയിലാണ് മത്സരം നടക്കുന്നത്. ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ആദ്യമായാണ്.
ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചപ്പോള്‍ ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റു. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.

അബുദാബിയില്‍ പേസര്‍മാരെ തുണയ്ക്കുന്ന വിക്കറ്റ് ആയതിനാല്‍ ഇരുടീമും ഓരോ ഫാസ്റ്റ് ബൗളര്‍മാരെ അധികമായി ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. രണ്ടാമത്തെ മത്സരത്തില്‍ സ്കോട്‍ലന്‍ഡ് വൈകിട്ട് ഏഴരയ്ക്ക് നമീബിയയെ(SCO vs NAM) നേരിടും. അബുദാബിയിലാണ് മത്സരം. നമീബിയ ആദ്യമായാണ് ലോകകപ്പിന്റെ സൂപ്പര്‍ 12 കളിക്കുന്നത്. സ്കോട്‍ലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 130 റണ്‍സിന് തോറ്റിരുന്നു.

Related Articles

Back to top button