IndiaLatest

‘ആരാബ്ധി’ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഗ്രാജുവേഷൻ സെറിമണി ഇന്ന്

“Manju”

പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ 15-ാംമത് ഗ്രാജുവേഷൻ സെറിമണി ആരാബ്ധി ഇന്ന് (2-11-2022 ബുധനാഴ്ച) നടക്കും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ മുണ്ടൂര്‍ സേതുമാധവൻ മുഖ്യാതിഥിയാകും. പടിഞ്ഞക്കര ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ സ്ഥാപകനും മുഖ്യ ഫിസിഷ്യനുമായ ഡോ.സേതുമാധവൻ വിശിഷ്ടാതിഥിയാകും. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ഹെഡ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമാകും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് നടക്കുന്ന സെഷനില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി സ്വാഗതം ആശംസിക്കും. പ്രിന്‍സിപ്പല്‍ ഡോ.ജി.നാഗഭൂഷണ്‍ അദ്ധ്യക്ഷനാകും. തുടര്‍ന്ന് ഗ്രാജുവേഷൻ പ്രതിജ്ഞാചടങ്ങുകള്‍ നടക്കും. കോട്ടയ്ക്കല്‍ പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജ് പ്രിൻസിപ്പല്‍ ഡോ.ജയദേവൻ സി.വി. മുഖ്യാതിഥിയായിരിക്കും. കോട്ടയ്ക്കല്‍ പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജ് പ്രിൻസിപ്പല്‍ ഡോ.ജയദേവൻ സി.വി. മുഖ്യാതിഥിയായിരിക്കും. ഡോ.നിധിൻ സന്തോഷ് നന്ദി രേഖപ്പെടുത്തും.

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ 2016 ബാച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷൻ സെറിമണിയാണ് ആരഭി എന്നപേരില്‍ നടക്കുന്നത്.

Related Articles

Back to top button