IndiaLatest

ലോകജനസംഖ്യ ഇന്ന് 800 കോടിയിലേക്ക്

“Manju”

മുംബൈ: ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടിയിലേക്ക്. ഐക്യരാഷ്ട്ര സഭയുടെ 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ കാര്യത്തിൽ അടുത്തവർഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11-നാണ് റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയത്.

1950-നുശേഷം ആദ്യമായി 2020-ൽ ലോകജനസംഖ്യാവളർച്ച ഒരു ശതമാനത്തിൽ താഴെയായതായും ഇതിൽ പറയുന്നു. 2050 വരെയുള്ള ജനസംഖ്യാവളർച്ചാ അനുമാനത്തിൽ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ടു രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. 2030-ൽ ലോകജനസംഖ്യ 850 കോടിയും 2050-ൽ 970 കോടിയുമെത്തിയേക്കാം. 2080-കളിലിത് ഏറ്റവും ഉയർന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയിൽ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button