Latest

ലോകത്ത് 21.54 കോടി കൊവിഡ് ബാധിതര്‍

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അന്‍പത്തിനാല് ലക്ഷം പിന്നിട്ടു.44.88 ലക്ഷം പേര്‍ മരിച്ചു. പത്തൊന്‍പത് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മൂന്ന് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറര ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടിയായി ഉയര്‍ന്നു.

ഇന്ത്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 44,658 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 30,000കേസുകള്‍ കേരളത്തില്‍ നിന്നുള്ളതാണ്. രാജ്യത്ത് ഇതുവരെ മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം പേരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 4.36 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button