KeralaLatest

മാഗ്‌നൈറ്റിന്റെ ‘പ്രൊഡക്‌ഷന്‍ വേര്‍ഷനും” കമ്പനി പുറത്തിറക്കി

“Manju”

ശ്രീജ.എസ്

കൊച്ചി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്റെ മാഗ്‌നൈറ്റിന് വേണ്ടി വിപണി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മാഗ്‌നൈറ്റിന്റെ ഫീച്ചറുകളുടെയും മറ്റ് സവിശേഷതകളുടെയും ടീസറുകള്‍ ഏതാനും ആഴ്ചകളായി നിസാന്‍ പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ, ആവേശത്തിന്റെ ട്രാക്ക് തുറന്ന് പുത്തന്‍ മാഗ്‌നൈറ്റിന്റെ ‘പ്രൊഡക്‌ഷന്‍ വേര്‍ഷനും” കമ്പനി പുറത്തിറക്കി.

കഴിഞ്ഞയാഴ്‌ച ആഗോള വിപണിയില്‍ മാഗ്‌നൈറ്റിനെ നിസാന്‍ പരിചയപ്പെടുത്തിയെങ്കിലും കമ്പനി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യയ്ക്കായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചാണ് ഈ പുതുപുത്തന്‍ സബ്-കോംപാക്‌റ്റ് എസ്.യു.വി നിസാന്‍ അവതരിപ്പിക്കുന്നത്.

Related Articles

Back to top button