Uncategorized

ജി 20 അദ്ധ്യക്ഷ സ്ഥാനം ; ഇന്ത്യയുടെ കാലാവധി ഇന്നു മുതല്‍

“Manju”

ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതല്‍ ആരംഭിയ്ക്കും. അദ്ധ്യക്ഷ സ്ഥാനം ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം കര്‍മ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

അടുത്തവര്‍ഷം ഇന്ത്യയില്‍ വച്ച്‌ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതല്‍ സജ്ജിവമാകും. ഇന്ത്യ അടുത്തവര്‍ഷം നവംബറില്‍ ബ്രസീലിനാണ് അദ്ധ്യക്ഷ പദം കൈമാറുക.

Related Articles

Back to top button