IndiaLatest

ജി-20 ഉച്ചകോടി; സര്‍വ്വകക്ഷി യോഗം ഇന്ന്

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗം ഇന്ന് വൈകീട്ട് രാഷ്‌ട്രപതി ഭവനില്‍ ചേരും. ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്ഹാദ് ജോഷി എന്നിവര്‍ പങ്കെടുക്കും.

40 പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി രാജ്യത്തെ 200 നഗരങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും ചര്‍ച്ചചെയ്യുകയും തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്.

2023 സെപ്തംബര്‍ 9,10 തിയതികളിലായാണ് ഉച്ചകോടി നടക്കുക. ഡിസംബര്‍ ഒന്നിനാണ് ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി പ്രധാനമന്ത്രി ഏറ്റെടുത്തത്. അദ്ധ്യക്ഷപദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ നിരവധി വിദേശ രാഷ്‌ട്രത്തലവന്മാര്‍ രംഗത്തെത്തിയിരുന്നു . സമാധാനവും കൂടുതല്‍ സുസ്ഥിരമായ ലോകവും കെട്ടിപ്പടുക്കുന്നതിനായി എന്റെ സുഹൃത്ത് നരേന്ദ്ര മോദി ഞങ്ങളെ ഒരുമിച്ച്‌ കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പ്രശംസിച്ചത്.

Related Articles

Back to top button