KeralaKollamLatest

കണ്ടെയിന്‍മെന്റ് സോണുകളില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം

“Manju”

ശ്രീജ.എസ്

കൊല്ലം : കൊല്ലം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നാളെ മുതല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഒറ്റ, ഇരട്ട അക്ക സംവിധാനത്തിലാകും നിയന്ത്രണം നിലവില്‍ വരിക. ജില്ലാ കളക്ടറുടേതാണ് ഇതു സംബന്ധിച്ച ഉത്തരവ്. രജിസ്ട്രേഷന്‍ നമ്പരുകള്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറക്കാം. ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലേ നിരത്തിലിറക്കാവൂ എന്നാണ് ഉത്തരവ്.

ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മൈലം, പട്ടാന്‍വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കലയനാട്, ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടൈന്‍മെന്‍റ് സോണുകള്‍.

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചു. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button