IndiaLatest

ട്രക്കിലെ കയര്‍ കഴുത്തില്‍ കുരുങ്ങി ;ബൈക്കില്‍ നിന്നും യുവാവ് തെറിച്ചു വീണു

“Manju”

ചെന്നൈ: തൂത്തുക്കുടിയില്‍ ട്രക്കിലെ കയര്‍ ബൈക്ക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങി ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും യുവാവ് തെറിച്ചു വീണു. തൂത്തുക്കുടിയിലെ മുത്തു എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവ് ഏറല്‍ മേഖലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് യുവാവ് റോഡിലേക്ക് വീഴുകയായിരുന്നു. യുവാവ് വീഴുന്നത് കണ്ട് ആളുകള്‍ ഓടിക്കൂടി. എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ക്കൊന്നും മനസിലായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകട കാരണം കണ്ടെത്തിയത്.

മുത്തു സഞ്ചരിച്ചിരുന്നതിന് എതിര്‍വശത്ത് നിന്ന് വളം കയറ്റി ഒരു ട്രക്ക് വന്നിരുന്നു. ലോഡിന് മുകളില്‍ കെട്ടിയിരുന്ന ഒരു കയര്‍ അയഞ്ഞ് കിടക്കുകയായിരുന്നു. ഇത് മുത്തുവിന്റെ കഴുത്തില്‍ കുരുങ്ങി. ഇതാണ് അപകടത്തിന് കാരണമായത്. യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ ഏറല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button