InternationalLatest

കുടിയേറ്റ തൊഴിലാളികള്‍ ആശങ്കയില്‍

“Manju”

 

ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചവരില്‍ ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികളും ഉണ്ടായിരുന്നു. അവരിലൊരാളായിരുന്നു റഷീദ്.ലോകകപ്പ് ഫൈനല്‍ നടന്ന ഡിസംബര്‍ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം കൂടിയായിരുന്നു എന്ന യാദൃച്ഛികത കൂടിയുണ്ട് ഇത്തവണ. മെസി, മെസി എന്നാര്‍പ്പു വിളിച്ചാണ് പലരും അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചത്.

“ഞങ്ങള്‍ ‘വ്യാജ ആരാധകര്‍’ ആണെന്നു പറഞ്ഞ് ആദ്യമൊക്കെ പലരും പുച്ഛിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ചൊക്കെ സ്വീകാര്യതയുണ്ട്”, റഷീദ് പറയുന്നു. തങ്ങള്‍ ഇങ്ങനെ പുറത്തേക്കിറങ്ങി ആഘോഷിക്കുന്നതു തന്നെ അപൂര്‍വമാണെന്ന് അര്‍ജന്റീന ആരാധകനും മലയാളിയുമായ ഷഫീഖ് പറയുന്നു.“സാധാരണയായി ‍ഞങ്ങള്‍ തൊഴിലാളികള്‍ക്കായുള്ള പ്രത്യേക സ്ഥലത്ത് വെച്ചാണ് കളി കാണുന്നതും വിജയം ആഘോഷിക്കുന്നതും. ലോകകപ്പിന് ശേഷം ഇനി എന്തു സംഭവിക്കുമെന്ന് അറിയില്ല”, ഷഫീഖ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുടിയേറ്റ തൊഴിലാളികള്‍ ഖത്തറിലെ ലോകകപ്പ് ഫു‍ട്ബോള്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയതും ഇന്ത്യക്കാരായിരുന്നു. ഫൈനലിനു മുന്നോടിയായി, ലുസൈല്‍ സ്റ്റേഡിയം പണിത തൊഴിലാളികളുടെ ചിത്രങ്ങള്‍ സ്റ്റേഡിയത്തിലെ ചുവരുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ഇവരില്‍ പലരും. ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ പലതവണ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

 

Related Articles

Back to top button