KeralaLatest

മാനവസേവയെ മാധവസേവയായിക്കണ്ട ആചാര്യനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
ശ്രീരാമകൃഷ്ണ പരമഹംസാശ്രമത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിയ്ക്കന്നു. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരൻപിള്ള, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ സമീപം.

കൊച്ചി : മാനുഷ്യകുലത്തിന് കഴിയുന്ന സേവ ചെയ്യുന്നതാണ് ഈശ്വരസേവ, നിരാലംബരും നിര്‍ദ്ധനരുമായ നിരവധിപേര്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി പ്രവര്‍ത്തിക്കുവാൻ ശ്രീരാമകൃഷ്ണ പരമഹംസാശ്രമത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ജീവിതത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളേയും പൂര്‍ത്തീകരിച്ച് ഈശ്വരചിന്തയുമായി കഴിയുന്ന വാനപ്രസ്ഥത്തെ ലോകത്തിന് പ്രയോജനപ്പെടുത്താൻ ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുള്ളതായി സ്വാമി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെയും, ശ്രീരാമകഷ്ണപരമഹംസരുടെയും ആശയങ്ങളെയും സന്ദേശങ്ങളേയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സ്വാമി അനുസ്മരിച്ചു. കൊച്ചി കലൂരില്‍ ആസാദ് റോഡിലെ ശ്രീരാമകൃഷ്ണ സേവാശ്രമം 40-ാം വാര്‍ഷികം ഉദ്ഘാടന സമ്മേളത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരൻപിള്ള വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്തു. സേവാശ്രമം പ്രതിനിധി പി.കുട്ടികൃഷ്ണൻ സ്വാഗതം ആശംസിച്ചയോഗത്തില്‍ വെച്ച് ടി.എസ്. മോഹൻലാല്‍, എന്‍.മുരളീധരൻപിള്ള എന്നിവര്‍ക്ക് ശ്രീരാമകൃഷ്ണ സേവ പുരസ്കാരംനല്കി. സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം രാമൻ നാരായണനും, കലാസാംസ്കാരിക പുരസ്കാരം ഡോ.ജി.ഭുവനേശ്വരിയ്ക്കും സമര്‍പ്പിച്ചു. യോഗത്തില്‍ മുഹമ്മദ് ഷെരീഫ് പി.ഐ., പോള്‍ പുളിക്കൻ, ഐപ്പ് കോവൂര്‍, അഡ്വ.എം.വി.ദാസ് മങ്കിടി എന്നിവരെ ആദരിച്ചു. സി.ജി.രാജഗോപാല്‍ നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button