KeralaLatest

കേരളബാങ്ക് തിരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്‌റ്റേ

“Manju”

ശ്രീജ.എസ്

കൊച്ചി: കേരളബാങ്ക് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത്തരം ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് തീവ്രവ്യാപനത്തിന് വഴി വച്ചേക്കാം എന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.

ഡയറക്ടര്‍ തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അദ്ധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button