IndiaKeralaLatest

18-45 വയസുകാരുടെ വാക്സിനേഷന്‍ വൈകും, മുന്നറിയിപ്പുമായി സംസ്ഥാനങ്ങള്‍

“Manju”

ഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷന്‍ വൈകുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. മതിയായ വാക്സിന്‍ സ്റ്റോക്കില്ലാത്തതാണ് കാരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ മെയ് ഒന്നിന് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തുടങ്ങില്ല എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ ഡോസ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് അറിഞ്ഞത്. അതിനാല്‍ വാക്സിനേഷന്‍ പ്രക്രിയ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. എന്നാല്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തുടരും.
ഏപ്രില്‍ 28-ാം തിയതിയാണ് മൂന്നാം ഘട്ട വാക്സിനേഷനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ 1.3 കോടി പേരാണ് റജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ ആദ്യമാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്സിന്‍ നല്‍കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സിന്‍ നിര്‍മാതാക്കളോട് സ്റ്റോക്കിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു.
രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണന എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മെഗാ വാക്സിന്‍ ഡ്രൈവ് വാക്സിന്‍ ക്ഷാമം മൂലം പലതവണ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

Related Articles

Back to top button