InternationalLatest

മനുഷ്യശരീരം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്

“Manju”

ന്യൂയോര്‍ക്ക്: മരണശേഷം മനുഷ്യശരീരങ്ങള്‍ വളമാക്കി മാറ്റി കൃഷിക്കു അനുയോജ്യമാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്. കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാന ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവച്ചത്. 2019നുശേഷം ആദ്യമായാണ് മറ്റൊരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്. 2019ല്‍ ആദ്യമായാണ് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ഈ നിയമം നിലവില്‍ വന്നത്.

2021ല്‍ കൊളറൊഡോ, ഒറിഗല്‍ എന്നീ സംസ്ഥാനങ്ങളും 2022ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വന്നു. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഭീമമായ ചിലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിതീര്‍ന്നത്.

വീണ്ടും ഉപയോഗിക്കാവുന്ന വലിയൊരു തൊട്ടിയില്‍ രാസപദാര്‍ഥങ്ങള്‍ കവര്‍ ചെയ്ത മൃതശരീരങ്ങള്‍ കിടത്തുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂടിയന്‍റ് ഡെന്‍സ് സോയില്‍ ആയി മാറും. സാധാരണ ഒരു മൃതശരീരം 36 ബാഗുക്കളെയെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്. ശ്മശാനങ്ങള്‍ വളരെ സ്ഥലപരിമിതയുള്ള നഗരപ്രദേശങ്ങളഇല്‍ മൃതശരീരങ്ങള്‍ കംന്പോസ്റ്റാക്കി മാറ്റഉന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് സ്വിംര്‍ഗ് നാച്യുറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്‍റര്‍ അഭിപ്രായപ്പെട്ടത്.

Related Articles

Back to top button