Uncategorized

സൈനികന്റെ നെഞ്ചില്‍ തുളച്ച്‌ കയറിയ ഗ്രനേഡ് നീക്കം ചെയ്തു

“Manju”

കീവ് : പൊട്ടിത്തെറിക്കാന്‍ സാദ്ധ്യതയുള്ള ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് യുക്രെയിനിലെ സര്‍ജന്‍. പൊട്ടിത്തെറിക്കുന്നതിന് മുന്‍പാണ് ഗ്രനേഡ് സൈനികന്റെ നെഞ്ചില്‍ തുളഞ്ഞ് കയറിയത്. ശരീരത്തിനുള്ളില്‍ വച്ച്‌ പൊട്ടാതിരുന്ന ഗ്രനേഡ് ഏറെ അപകടസാദ്ധ്യതയുള്ള ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍ ആന്‍ഡ്രി വെര്‍ബ നീക്കം ചെയ്തത്. സൈനികന്റെ നെഞ്ചില്‍ ഗ്രനേഡ് സ്ഥിതിചെയ്യുന്ന എക്സ്‌റേ ചിത്രം യുക്രെയിന്‍ സൈന്യം പുറത്ത് വിട്ടിരുന്നു. വിജയകരമായ ശസ്ത്രക്രിയയെ തുടര്‍ന്ന് സൈനികന്റെ ജീവന്‍ രക്ഷിക്കാനും ഡോക്ടര്‍ക്കായി.

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിലായിരുന്നു ഗ്രനേഡെന്ന് സൈന്യം അറിയിച്ചു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് സൈന്യത്തിലെ സര്‍ജനായ മേജര്‍ ജനറല്‍ വെര്‍ബ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. രണ്ട് സൈനികരുടെ സാന്നിദ്ധ്യത്തിലാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. കയ്യില്‍ കൊണ്ട് നടക്കാവുന്ന ലോഞ്ചറില്‍ നിന്ന് ശത്രുസൈന്യം തൊടുത്തുവിട്ട ഗ്രനേഡാണ് യുക്രെയിന്‍ സൈനികന്റെ നെഞ്ചില്‍ തുളഞ്ഞ് കയറിയത്. കിഴക്കന്‍ യുക്രെയിനിലെ സോള്‍ഡാര്‍ പട്ടണത്തില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

Related Articles

Back to top button