Uncategorized

ആമസോണ്‍ കാട്ടിനുള്ളില്‍ നിന്ന് യുവാവിന്റെ അതിജീവനകഥ

“Manju”

ലണ്ടന്‍: ആമസോണ്‍ കാട്ടിനുള്ളില്‍ കൂട്ടം തെറ്റിപ്പോയ ജൊനാഥന്‍ അകോസ്റ്റ എന്ന ബൊളീവിയന്‍ യുവാവിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതാണ്. 31 ദിവസം ജൊനാഥന്‍ ജീവന്‍ നിലനിര്‍ത്തിയത് മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം കുടിച്ചുമാണ്.
ജനുവരി 25നായിരുന്നു ജൊനാഥനും സംഘവും ആമസോണ്‍ കാട് കാണാന്‍ ഇറങ്ങിയത്. എന്നാല്‍ കൂട്ടം തെറ്റിപ്പോയ ജൊനാഥന്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങുകയായിരുന്നു. വന്യജീവികളെ എതിരിടേണ്ടി വന്നു. പഴങ്ങളും പൂക്കളും ഭക്ഷണമാക്കി പിന്നീട് മണ്ണിരയെ വരെ ഭക്ഷിക്കേണ്ടി വന്നുവെന്ന് ജൊനാഥന്‍ പറഞ്ഞു. മഴ പെയ്യാന്‍ പ്രാര്‍ഥിച്ചു. ഷൂസില്‍ മഴവെള്ളം സംഭരിച്ചാണ് കുടിച്ചിരുന്നത്. ചില ദിവസങ്ങളില്‍ അദ്ദേഹത്തിന് മൂത്രം പോലും കുടിക്കേണ്ടി വന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തുന്നതിനിടെ 300 മീറ്റര്‍ അകലെ കണ്ട ഒരു സംഘത്തെ അലറിവിളിച്ച്‌ സഹായം അഭ്യര്‍ഥിച്ചു. കാട്ടില്‍ അകപ്പെട്ടുപോയ യുവാവിന്റെ കഥ ബിബിസിയാണ് പുറത്തെത്തിച്ചത്.
31 ദിവസം കൊണ്ട് ജൊനാഥന്റെ 17കിലോ ഭാരം കുറഞ്ഞു. നിര്‍ജലീകരണം സംഭവിച്ച്‌ അവശനായ നിലയിലായിരുന്നു ജൊനാഥനെ സംഘം കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ജൊനാഥന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. കാലിന് ചെറിയ പരിക്കുണ്ട് എന്നാല്‍ അത്ര ഗുരുതരമല്ല. ജൊനാഥന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Related Articles

Back to top button