Uncategorized

ഇന്ത്യന്‍ ഇന്‍സ്റ്റന്റ് കോഫിക്ക് വിദേശത്ത് പ്രിയം കൂടുന്നു

“Manju”

രാജ്യത്ത് കഴിഞ്ഞ വര്‍ഷം കാപ്പി കയറ്റുമതി കുതിച്ചുയര്‍ന്നു. ഏറെ കാലത്തിന് ശേഷം മികച്ച നേട്ടമാണ് ഇന്ത്യ ഇതുവഴി നേടിയത്. 4 ലക്ഷം ടണ്‍ കാപ്പിയാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. ഇറ്റലിയിലേക്ക് മാത്രം 61,717 ടണ്‍ കാപ്പി കയറ്റുമതി ചെയ്തു. അതോടൊപ്പം ആഭ്യന്തര വിപണിയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് നിന്നുള്ള കാപ്പി കയറ്റുമതി കഴിഞ്ഞ ഓഗസ്റ്റില്‍ 100 കോടി ഡോളര്‍ കടന്ന് റെകോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യമാണ് ഇന്ത്യയെന്ന് 2020ല്‍ ലോക എക്കണോമിക് ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യ, തുര്‍ക്കി, ജര്‍മനി, ബെല്‍ജിയം എന്നിവയെല്ലാം കൂടുതലായി കാപ്പി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തു. കാപ്പി കയറ്റുമതിയില്‍ ഒന്നാമതുള്ള ബ്രസീലില്‍ കാപ്പി കയറ്റുമതിയിലുണ്ടായ പ്രതിസന്ധിയാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിനു ശേഷം കാപ്പി ഉപഭോഗം വര്‍ധിക്കുകയും ചെയ്തു. വിയറ്റ്‌നാമാണ് ഇനി കാപ്പി കയറ്റുമതിയില്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുള്ള രാജ്യം.

ഇത്തവണ കാപ്പി കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 42 ശതമാനം വര്‍ധനയുണ്ടായെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി. 2011 മുതല്‍ 2021 വരെ വാര്‍ഷിക കയറ്റുമതി മൂന്ന് ശതമാനം ഇടിഞ്ഞിരിക്കുകയായിരുന്നു. ലോകത്ത് ഉത്പാദിപ്പിക്കുന്ന കാപ്പിയില്‍ മൂന്ന് ശതമാനവും ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

Back to top button