Uncategorized

ഒന്നാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനമില്ല; അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനം നിര്‍ബന്ധം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം നടപ്പാകുന്നതോടെ പലയിടത്തും കുട്ടികള്‍ക്കു നേരിട്ട് ഒന്നാംക്ലാസ് പ്രവേശനം അനുവദിക്കുന്ന രീതി ഇല്ലാതാകും. അടിസ്ഥാന ഘട്ടത്തില്‍പെടുന്ന അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനത്തിലൂടെ കുട്ടികള്‍ ഒന്നാംക്ലാസ് പ്രവേശനത്തിനു തയാറാകണമെന്ന നിര്‍ദേശമാണു നയത്തിലുള്ളത്. ഇതിനായാണ് 3 വയസ്സു മുതല്‍തന്നെ കുട്ടികളെ സ്‌കൂള്‍ എന്ന പരിധിയില്‍പെടുത്തുന്നത്.

നേരത്തേതന്നെ കുട്ടികള്‍ക്കു വേണ്ടത്ര ശ്രദ്ധയും പഠനവും ലഭിക്കാത്ത പ്രശ്‌നത്തെക്കുറിച്ചു നയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാം ക്ലാസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നല്ലൊരു ശതമാനം കുട്ടികളും പഠനത്തില്‍ പിന്നിലാകുന്നുവെന്നാണു നിരീക്ഷണം. 6 വയസ്സിനു മുന്‍പുള്ള കാലം ബുദ്ധിവികാസത്തിന് ഏറ്റവും അനുയോജ്യമാണ്. അങ്കണവാടി, പ്രീപ്രൈമറി ക്ലാസുകള്‍ക്കു പുറമേ 3 മാസത്തെ സ്‌കൂള്‍ പ്രിപ്പറേഷന്‍ മൊഡ്യൂളും നയത്തില്‍ നിര്‍ദേശിക്കുന്നു.

പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകുന്നതോടെ അങ്കണവാടികളുടെ പ്രാധാന്യം വര്‍ധിക്കും. തൊട്ടടുത്ത സ്‌കൂളുമായി ചേര്‍ന്നാകും പ്രവര്‍ത്തനം. സ്‌കൂളിലെ പരിപാടികള്‍ക്ക് അങ്കണവാടി കുട്ടികളെയും ജീവനക്കാരെയും വിളിക്കണം; തിരിച്ചും. ശിശുസൗഹൃദ കെട്ടിടം, മികച്ച അടിസ്ഥാനസൗകര്യം, വിനോദ ഉപകരണങ്ങള്‍, പരിശീലനം ലഭിച്ച അദ്ധ്യാപകരടക്കം ജീവനക്കാര്‍ തുടങ്ങിയവ അങ്കണവാടികളില്‍ ഉറപ്പാക്കണം. അങ്കണവാടിയിലേതടക്കം ചെറിയ കുട്ടികള്‍ക്കായി കാലേക്കൂട്ടിയുള്ള ശിശുപരിപാലന വിദ്യാഭ്യാസ (ഇസിസിഇ) പരിപാടി നടപ്പാക്കും.

Related Articles

Back to top button