Uncategorized

മഹാത്മാക്കളുടെ ജന്മസുകൃതമുള്ള നാടാണ് ഭാരതം; സ്വാമി ചൈതന്യജ്ഞാനതപസ്വി

പൂജിതപീഠം ചേര്‍ത്തല ഏരിയ പ്രചാരണം ഉദ്ഘാടനം ചെയ്തു.

“Manju”

ചന്ദിരൂര്‍ (ചേര്‍ത്തല) : ലോകത്തിന്റെ തീര്‍ത്ഥാടനകേന്ദ്രമാണ് ഭാരതമെന്നും, നിരവധി മഹത്തുക്കളുടെ ജന്മംകൊണ്ട് ധന്യമായ ഇവിടേക്കാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ എത്തുന്നതെന്നും, ഗുരുവിന്റെ ജന്മഭൂമിയായ ചന്ദിരൂര്‍ മഹാത്മാക്കളുടെ സാന്നിദ്ധ്യത്താല്‍ പവിത്രമാണെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലേക്കുള്ള ജന്മഗൃഹ തീര്‍ത്ഥയാത്രയുടെ 23-ാം വാര്‍ഷികദിനമായ ഇന്ന് (16-01-2023 തിങ്കള്‍) നടന്ന പൂജിതപീഠം സമര്‍പ്പണം ഏരിയാതല പ്രചാരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ചന്ദിരൂരിലെ ജന്മഗൃഹ ത്തിലേക്ക് ഓരോ ചോതിനാളിലും നടക്കുന്ന ജന്മഗൃഹ തീർത്ഥയാത്രയുടെ ഇരുപത്തിമൂന്നാമത് വാർഷികവും പൂജിതപീഠ സമർപ്പണത്തിന്റെ ഏരിയ തല ഉദ്ഘാടനവും 310-ാംമത് തീര്‍ത്ഥാടനവും ഇന്ന് ചന്ദിരൂര്‍ ആശ്രമത്തില്‍ നടന്നു.

ചന്ദിരൂര്‍ ആശ്രമത്തിലെ സദസ്സ്

ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് ഹെഡ് സമാദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സീനത്ത് ഷിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ലാ) മുരളി ശ്രീധർ, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (മാര്‍ക്കറ്റിംഗ്) ജി. ജയകുമാർ, അഡ്വൈസര്‍ (ഹെല്‍ത്ത് കെയര്‍) ഡോ. കെ. ആർ കിഷോർ രാജ്, ആലപ്പുഴ ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.അബൂബക്കർ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ‍ പി.ജി രമണൻ, വിജയൻ മാച്ചേരി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വൈക്കം വി.ജോയി, ഏരിയ സീനിയര്‍ മാനേജര്‍മാരായ അജിത് കുമാർ ജി., പി. കെ വേണുഗോപാൽ, പ്രമോദ് എം.പി, ബിജു. സി, രാജൻ സി.എസ്, രഘുവരൻ, നിഷ എം. എൻ എന്നിവർ സംസാരിച്ചു. ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ രവീന്ദ്രൻ പി. ജി സ്വാഗതവും ചേർത്തല ഏരിയ മാനേജർ റെജി പുരോഗതി നന്ദിയും പറഞ്ഞു. ചന്ദിരൂർ നിന്ന് ആരംഭിച്ച തീർത്ഥയാത്ര ആശ്രമത്തിൽ സമാപിച്ചു.

പൂജിതപീഠം ചേര്‍ത്തല ഏരിയ പ്രചാരണത്തിന്റെ ഉദ്ഘാടനത്തിലെ ദൃശ്യങ്ങളിലൂടെ

Related Articles

Check Also
Close
Back to top button