Uncategorized

പൊതുമേഖലാ മാസ്റ്റര്‍പ്ലാന്‍ മൂന്നു ഘട്ടമായി നടപ്പാക്കും

“Manju”

പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ മൂന്നു ഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്ന് കാലയളവിലായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. 405 പദ്ധതിയാണ് ഏറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റിയാബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ മേധാവികളുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക്, കെ കെ റോയ് കുര്യന്‍, കെ പദ്മകുമാര്‍ എന്നിവരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ മോധാവിമാരും പങ്കെടുത്തു. സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 9000 കോടിയുടെ മാസ്റ്റര്‍പ്ലാനാണ് നടപ്പാക്കുന്നത്. സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിക്കുകയും അതിലൂടെ ഉല്പാദനവും വിപണനവും വര്‍ധിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ റിയാബിന്റെ കീഴില്‍ മാസ്റ്റര്‍പ്ലാന്‍ അഡ്വൈസറുടെ നേതൃത്വത്തില്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവരാണ് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതും വിലയിരുത്തുന്നതും. 2000 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന 175 ഹ്രസ്വകാല പദ്ധതികള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും.

Related Articles

Back to top button